Advertisements
|
ഈശോയില്‍ അലിഞ്ഞ് ഫ്രാന്‍സിസ് പാപ്പാ ലോകം കണ്ണീരോടെ വിടചൊല്ലി പ്രണാമപ്പൂക്കള്‍ അര്‍പ്പിച്ചു
ജോസ് കുമ്പിളുവേലില്‍
വത്തിക്കാന്‍സിറ്റി:കഴിഞ്ഞ തിങ്കളാഴ്ച കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ശുശ്രൂഷകള്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്നു. മാലാഖമാര്‍ പാടിയുറക്കുന്ന നിത്യനിദ്രയിലേക്ക് പ്രവേശിച്ച തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാവിലെ വത്തിക്കാന്‍ സമയം രാവിലെ 10 മണിക്കാണ് ആരംഭിച്ചത്.പാപ്പയുടെ സംസ്കാരച്ചടങ്ങിന് സാക്ഷ്യം വഹിയ്ക്കാന്‍ വന്‍ ജനസഞ്ചയം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നിറകണ്ണുകളോടെ എത്തിയിരുന്നു.
ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടയുള്ള 130ലധികം ലോക നേതാക്കളുടെയും വിദേശ പ്രതിനിധികളുടെയും, 224 കര്‍ദിനാള്‍മാരുടെയും, 750 ബിഷപ്പുമാരുടെയും 3000 ലധികം പുരോഹിതന്മാരുടെയും, പതിനായിരക്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകളുടെ ആദ്യഘട്ടം ചത്വരത്തില്‍ പൂര്‍ത്തിയാക്കിയത്.
23 ഓറിയന്റല്‍ സഭയെ പ്രതിനിധീകരിച്ച് 23 മതനേതാക്കളാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് ഉണ്ടായിരുന്നത്. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജോവാനി ബാറ്റിസ്റററീയാണ് ശവസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മിഷണറി തീക്ഷ്ണതയോടെ മാര്‍ പാപ്പ സഭയെ നയിച്ചെന്ന് വചനസന്ദേശത്തില്‍ കര്‍ദിനാള്‍ അനുസ്മരിച്ചു. കരുണയാ ണ് സുവിശേഷത്തിന്റെ ഹൃദയമെന്ന് പാപ്പ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരാണ് പ്രാര്‍ഥനകള്‍ ക്ക് നേതൃത്വം നല്‍കിയത്. കേരളത്തില്‍നിന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലങ്കര സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബ സേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്കാ ബാവ എന്നിവരും ശുശ്രൂഷയില്‍ പങ്കെടുത്തു.
90 മിനിറ്റ് നീണ്ടുനിന്ന ശവസംസ്കാര കുര്‍ബാനയ്ക്കെ വിശ്വാസികള്‍ക്കുള്ള ദിവ്യകാരുണ്യ വിതരണം നടന്നു.
കര്‍ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ, ജോര്‍ജ് കൂവക്കാട്ട്, ആന്റണി പൂള, ഫിലിപ്പ് നേരി ഫെരാവോ, ഓസ് വാള്‍ഡ് ഗ്രേഷ്യസ് എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.വത്തിക്കാന്‍ സ്ക്വയറിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വലിയ സ്ക്രീനുകളില്‍ സംസ്കാരചടങ്ങ് റിലേ ചെയ്തിരുന്നു. 14 ഭാഷകളില്‍ ലോകമെമ്പാടും തല്‍സമയസംപ്രേണം ചെയ്തു. സൈപ്രസ്, ഈയം, ഓക്ക് എന്നിവകൊണ്ടുള്ള മൂന്ന് പെട്ടികളില്‍ മൃതദേഹം സൂക്ഷിക്കുന്ന പതിവു പാരമ്പര്യത്തിന് പകരം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതദേഹം തുറന്ന സാധാരണ മരപ്പെട്ടിയിലാണ് കിടത്തിയിരുന്നത്. വി.കുര്‍ബാനയ്ക്ക് ശേഷം വിലാപയാത്രയായി പാപ്പായുടെ ഭൗതിശരിരം അടങ്ങുന്ന പേടകം പാപ്പാ മൊബൈലില്‍ നാലു കിലോമീറ്ററോളം അകലത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് മരിയ മജോറ ബസലിക്കയിലെത്തിച്ചത്. റോഡരികില്‍ നിറഞ്ഞുനിന്ന വിശ്വാസികള്‍ പാപ്പാ കടന്നുപോകുമ്പോള്‍ പാപ്പയ്ക്ക് മരണമില്ല എന്ന് ആര്‍ത്തുവിളിച്ചിരുന്നു. സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കുള്ള പാപ്പയുടെ അന്ത്യ യാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചത് കുറച്ചു പേര്‍ മാത്രമാണ്. 50 പേര്‍ക്ക് മാത്രമാണ് ബസലിക്കയില്‍ പ്രവേശനം ഉണ്ടായിരുന്നത്. പാപ്പയുടെ ആഗ്രഹപ്രകാരം കബറടം ഭൂമി നിരപ്പില്‍ ആണ് തയ്യാറാക്കിയത്. ബസലിക്കയുടെ ഉള്ളില്‍ നിന്നുള്ള ഒരു ദൃശ്യങ്ങളുടെ തല്‍സമയസംപ്രേക്ഷണം സാദ്ധ്യമാക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പാപ്പായുടെ ആഗ്രഹപ്രകാരം കബറടക്കുന്ന സെന്റ് മേരി മേജര്‍ ബസിലിക്കയും പരിസരവും പുലര്‍ച്ചെ മുതല്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.അതേസമയം കഴിഞ്ഞ ആറുദിവസങ്ങള്‍കൊണ്ട് ലോകംതന്നെ വത്തിക്കാനിലേയ്ക്ക് ചുരങ്ങിയിരുന്നു.
ജര്‍മനിയില്‍ നിന്നും ഫെഡറല്‍ പ്രസിഡന്റ് സൈ്ററന്‍മയര്‍, അദ്ദേഹത്തിന്റെ ഭാര്യ, ചാന്‍സലര്‍ ഷോള്‍സ്, പാര്‍ലമെന്റ് സ്പീക്കര്‍ ജൂലിയ ഗ്ളോക്ക്നര്‍, അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപ്, മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും, ഫ്രാന്‍സിന്റെ ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടനിലെ വില്യം രാജകുമാരന്‍
യുക്രെയ്ന്‍ പ്രസിഡന്റ വ്ളാഡിമിര്‍ സെലന്‍സ്കി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, കേന്ദ്രമന്ത്രിമാരായ റിജിജു, ജോര്‍ജ് കുര്യന്‍, കേരളത്തില്‍ നിന്ന് റോഷി അഗസ്ററിന്‍ തുടങ്ങി 130 രാജ്യങ്ങളില്‍ നിന്നുള്ള ലോകനേതാക്കള്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജ്ജലിയര്‍പ്പിച്ചു.
ബുധനാഴ്ച മുതല്‍ വെള്ളി വരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കുള്ളില്‍ മാര്‍പ്പാപ്പയുടെ മൃതദേഹം കിടത്തിയപ്പോള്‍ 250,000~ത്തോളം ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതോടെ മാര്‍പ്പാപ്പയുടെ വേര്‍പാട് ലോകമെമ്പാടും ദുഃഖത്തിന്റെ ഒഴുക്കിന് കാരണമായി. |
|
- dated 26 Apr 2025
|
|
Comments:
Keywords: Europe - Otta Nottathil - pope_francis_funeral_april_26_st_mary_magore_va Europe - Otta Nottathil - pope_francis_funeral_april_26_st_mary_magore_va,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|